Cricket

ഫോളോ ഓൺ വേണ്ടെന്ന് തീരുമാനിച്ച് ഇന്ത്യ, ബംഗ്ലാദേശ് 150 റൺസിന് ഓള്‍ഔട്ട്

ചട്ടോഗ്രാമിൽ കുൽദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ ബംഗ്ലാദേശ് തകര്‍ന്നു. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ടീം 150 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 254 റൺസിന്റെ ഒന്നാ ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്. 133/8 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിന് 17 റൺസ് കൂടിയെ ഇന്ന് നേടാനായുള്ളു.

17 റൺസ് നേടിയ എബോദത്ത് ഹൊസൈന്റെ വിക്കറ്റ് വീഴ്ത്തി കുൽദീപ് യാദവ് ആണ് ആദ്യ ഇന്ന് ബംഗ്ലാദേശിന് ആദ്യ പ്രഹരം ഏല്പിച്ചത്. കുൽദീപ് തന്റെ അഞ്ചാം വിക്കറ്റ് നേടിയപ്പോള്‍ മെഹ്ദി ഹസന്‍ മിറാസിന്റെ വിക്കറ്റ് വീഴ്ത്തി അക്സര്‍ പട്ടേലാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 25 റൺസാണ് മെഹ്ദി നേടിയത്.