Cricket

ബാറ്റിംഗ് അമ്പേ പരാജയം, ഇന്ത്യ 109 റൺസിന് ഓള്‍ഔട്ട്

ഇന്‍ഡോറിൽ നാണക്കേടായി ഇന്ത്യന്‍ ബാറ്റിംഗ്. ഇന്ത്യയുടെ ഇന്നിംഗ്സ് 33.2 ഓവറിൽ വെറും 109 റൺസിന് ഓസ്ട്രേലിയ അവസാനിപ്പിച്ചപ്പോള്‍ 22 റൺസ് നേടിയ വിരാട് കോഹ്‍ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 13 പന്തിൽ 17 റൺസ് നേടിയ ഉമേഷ് യാദവ് ആണ് ഇന്ത്യയുടെ സ്കോര്‍ നൂറ് കടക്കുവാന്‍ സഹായിച്ചത്.

ഓസ്ട്രേലിയയ്ക്കായി മാത്യു കുന്നേമ്മന്‍ 5 വിക്കറ്റും നഥാന്‍ ലയൺ 3 വിക്കറ്റും നേടി. ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസ്ട്രേലിയ 15 ഓവറിൽ 49/1 എന്ന നിലയിലാണ്.