CricketFeaturedT20 World Cup

നമീബിയയ്ക്കെതിരെ 93 റൺസ് വിജയവുമായി ഇന്ത്യ

നമീബിയയ്ക്കെതിരെ ടി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യയ്ക്ക് 93 റൺസിന്റെ വിജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 209/9 എന്ന സ്കോര്‍ നേടിയപ്പോള്‍ നമീബിയ 18.2  ഓവറിൽ 116 റൺസിന് പുറത്തായി.

ഇഷാനും ഹാര്‍ദ്ദിക്കിനും ഫിഫ്റ്റി, ഇന്ത്യയ്ക്ക് 209 റൺസ്

പവര്‍പ്ലേയിൽ 57 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നമീബിയ നേടിയത്. എന്നാൽ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ രംഗത്തെത്തിയതോടെ നമീബിയയുടെ താളംതെറ്റിത്തുടങ്ങി. കൃത്യമായ ഇടവേളകളിൽ വരുൺ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും വിക്കറ്റുകളുമായി പിടിമുറുക്കിയപ്പോള്‍ നമീബിയ 94/6 എന്ന നിലയിലേക്ക് വീഴ്ത്തി.

Indiaxar

29 റൺസ് നേടിയ ലോറന്‍ സ്റ്റീന്‍കാംപ് ആണ് നമീബിയയുടെ ടോപ് സ്കോറര്‍. ജാന്‍ ഫ്രൈലിന്‍ക് 22 റൺസും ജെര്‍ഹാര്‍ഡ് എറാസ്മസ് 18 റൺസും നേടി. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവര്‍ത്തി മൂന്നും അക്സര്‍ പട്ടേൽ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ്  നേടി. ബാറ്റിംഗിലും തിളങ്ങിയ താരമാണ് കളിയിലെ താരം.