അർധ സെഞ്ച്വറി നേടി ജഡേജയും അക്സർ പട്ടേലും, ഇന്ത്യക്ക് 144 റൺസിന്റെ ലീഡ്

Newsroom

Picsart 23 02 10 16 44 53 480
Download the Fanport app now!
Appstore Badge
Google Play Badge 1

ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ മികച്ച നിലയിൽ‌. ഇന്ത്യക്ക് ഇപ്പോൾ 144 റൺസിന്റെ ലീഡ് ഉണ്ട്. 114 ഓവർ ബാറ്റു ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 321 റൺസിൽ നിൽക്കുകയാണ്. അർധ സെഞ്ച്വറി നേടിയ ജഡേജയും അക്സർ പട്ടേലും ആണ് ക്രീസിൽ ഉള്ളത്. ജഡേജക്ക് 170 പന്തിൽ 66 റൺസും അക്സറിന് 102 പന്തിൽ 52 റൺസും ഉണ്ട്. ഇരുവരുടെയും കൂട്ടുകെട്ട് 81 റൺസ് കടന്നു.

ഇന്ത്യ 154855

നേരത്തെ ഇന്ത്യക്ക് ആയി ക്യാപ്റ്റൻ രോഹിത് ശർമ്മ സെഞ്ച്വറി നേടിയിരുന്നു. 120 റൺസ് എടുത്താണ് രോഹിത് എടുത്തത്. 23 റൺസ് എടുത്ത അശ്വിൻ, പൂജാര 7, കോഹ്ലി 12, സൂര്യകുമാർ 8, ഭരത് 8 എന്നൊവരുടെ വിക്കറ്റും ഇന്ത്യക്ക് ഇന്ന് നഷ്ടമായി.

5 വിക്കറ്റുമായി അരങ്ങേറ്റക്കാരൻ ടോഡ് മർഫിയാണ് ഓസ്ട്രേലിയൻ ബൗളർമാരി തിളങ്ങിയത്. ലിയോണും കമ്മിൻസും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.