അയര്‍ലണ്ടിനിത് ചരിത്ര നിമിഷം, സന്തോഷം പങ്കുവെച്ച് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ

Andrewbalbirnie

ദക്ഷിണാഫ്രിക്കയെ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഏകദിനത്തിൽ പരാജയപ്പെടുത്തിയ അയര്‍ലണ്ടിന്റെ ചരിത്ര നിമിഷമായിരുന്നു കഴിഞ്ഞ ദിവസമെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ. താരം നേടിയ 102 റൺസിന്റെയൊപ്പം ഹാരി ടെക്ടര്‍ – ജോര്‍ജ്ജ് ഡോക്രെൽ എന്നിവരുടെ മിന്നും പ്രകടനം കൂടി വന്നപ്പോള്‍ 290 റൺസ് നേടിയ അയര്‍ലണ്ട് എതിരാളികളെ 247 റൺസിന് ഓള്‍ഔട്ട് ആക്കി ചരിത്രം കുറിയ്ക്കുകയായിരുന്നു.

Ireland

ഈ വിജയം ടീം ഏറെ അര്‍ഹിച്ചതാണെന്നും അയര്‍ലണ്ടിന്റെ ഡെത്ത് ബൗളിംഗും മധ്യ ഓവറുകളും മികച്ചതായിരുന്നുവെന്ന് ആന്‍ഡ്രൂ ബാല്‍ബിര്‍ണേ വ്യക്തമാക്കി. ഈ വിജയം നമ്മള്‍ ഏറെ കാലം ഓര്‍ത്ത് വയ്ക്കുമെന്നും അയര്‍ലണ്ട് നായകന്‍ കൂട്ടിചേര്‍ത്തു.

ഹാരി ടെക്ടര്‍ ബാറ്റ് ചെയ്ത രീതി മാച്ച് വിന്നിംഗ് ആയിരുന്നുവെന്നും ബാല്‍ബിര്‍ണേ വ്യക്തമാക്കി.

Previous articleഅഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അയര്‍ലണ്ട്, ഒന്നാം കൂറ്റന്‍ ലീഡ് നേടി ഇംഗ്ലണ്ട്
Next articleകൂട്ടുകെട്ടുകളൊന്നും പിറന്നില്ല, തോൽവിയ്ക്ക് കാരണവുമായി ടെംബ ബാവുമ