കൂട്ടുകെട്ടുകളൊന്നും പിറന്നില്ല, തോൽവിയ്ക്ക് കാരണവുമായി ടെംബ ബാവുമ

Southafrica

വാന്‍ ഡെര്‍ ഡൂസ്സനും ജാന്നേമന്‍ മലനും ഒഴികെ ആര്‍ക്കും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കൂട്ടുകെട്ട് പുറത്തെടുക്കുവാനായില്ലെന്നും അതാണ് ടീമിന് തിരിച്ചടിയായതെന്നും പറ‍ഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ.

അയര്‍ലണ്ടിനോട് ചരിത്രത്തിലാദ്യമായി തോല്‍വിയേറ്റു വാങ്ങിയ നാണക്കേടിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം. മത്സരത്തിന്റെ എല്ലാ മേഖലകളിലും തങ്ങളെ അയര്‍ലണ്ട് പിന്തള്ളിയെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ വ്യക്തമാക്കി.

അയര്‍ലണ്ടിന്റെ ഫീൽഡിംഗും മികച്ചതായിരുന്നുവെന്നും ദക്ഷിണാഫ്രിക്ക കുറെയേറെ പരിശ്രമിക്കേണ്ടതുണ്ടെന്നും ബാവുമ കൂട്ടിചേര്‍ത്തു.

Previous articleഅയര്‍ലണ്ടിനിത് ചരിത്ര നിമിഷം, സന്തോഷം പങ്കുവെച്ച് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ
Next articleഅടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് ഐസിസി, ഇന്ത്യയുടെ ഫിക്സ്ച്ചറുകള്‍ അറിയാം