അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അയര്‍ലണ്ട്, ഒന്നാം കൂറ്റന്‍ ലീഡ് നേടി ഇംഗ്ലണ്ട്

Ireland

പാക്കിസ്ഥാനെതിരെ രണ്ടാം നിര ടീമിനെയാണ് ഇറക്കിയതെങ്കിലും ഏകദിന പരമ്പര 3-0ന് സ്വന്തമാക്കിയതോടെ ഐസിസി ലോകകപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയിൽ കൂറ്റന്‍ ലീഡ് നേടി ഇംഗ്ലണ്ട്.

15 മത്സരങ്ങള്‍ കളിച്ച് ഇംഗ്ലണ്ടിന് 9 വിജയവും 5 തോല്‍വിയുമാണുള്ളത്. 95 പോയിന്റാണ് ടീമിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശ് 50 പോയിന്റും ഓസ്ട്രേലിയയും പാക്കിസ്ഥാനും 40 പോയിന്റുമായി മൂന്നും നാലും സ്ഥാനത്താണുള്ളത്.

Screenshot From 2021 07 14 10 48 56

അതേ സമയം ദക്ഷിണാഫ്രിക്കയെ രണ്ടാം ഏകദിനത്തിൽ പരാജയപ്പെടുത്തിയ അയര്‍ലണ്ട് 35 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്.

Previous articleലീഗ് കപ്പിൽ ഇത്തവണ സെമി ഫൈനൽ രണ്ടു പാദമായി തന്നെ നടക്കും
Next articleഅയര്‍ലണ്ടിനിത് ചരിത്ര നിമിഷം, സന്തോഷം പങ്കുവെച്ച് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ