ഇന്ത്യയ്ക്കെതിരെ റൂഡി സെക്കന്‍ഡിന് പകരം ഹെയ്ന്‍റിച്ച് ക്ലാസ്സെന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഹെയ്ന്‍റിച്ച് ക്ലാസ്സെന്‍ എത്തുന്നു. പരിക്കേറ്റ റൂഡി സെക്കന്‍ഡിന് പകരമാണ് ക്ലാസ്സെനെ തിരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്ക എ ടീമിന് വേണ്ടി കളിക്കുന്നതിനിടെ റൂഡിയ്ക്ക് പരിക്കേല്‍ക്കുകയും താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നുമുള്ള സ്ഥിതിയായതോടെയാണ് ഈ മാറ്റം. ദക്ഷിണാഫ്രിക്ക എ യുടെ ഏകദിന സ്ക്വാഡില്‍ അംഗമായി ഇന്ത്യയിലുള്ള ക്ലാസ്സെനെ പകരക്കാരനായി ഉടന്‍ തീരുമാനിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി 14 ഏകദിനങ്ങളും 9 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ടെങ്കിലും ക്ലാസ്സെന്‍ ഇതുവരെ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയിട്ടില്ല. ഒക്ടോബര്‍ 2നാണ് ടെസ്റ്റ് പരമ്പര വിശാഖപട്ടണത്ത് ആരംഭിക്കുന്നത്.