ഹാരിസ് റഹൂഫിന് വീണ്ടും കരാർ നൽകി പാകിസ്താൻ

Newsroom

Picsart 24 03 24 22 41 33 896
Download the Fanport app now!
Appstore Badge
Google Play Badge 1

ഹാരിസ് റഹൂഫിന്റെ കരാർ റദ്ദാക്കാനുള്ള തീരുമാനം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പിൻവലിച്ചു. റഹൂഫിന്റെ കരാർ പാകിസ്താൻ പുനസ്ഥാപിച്ചു കൊടുക്കും എന്ന് ഇന്ന് അവർ ഔദ്യോഗികമായി അറിയിച്ചു. ഹാരിസ് റഹൂഫ് നൽകിയ മറുപടി തൃപ്തികരമാണെന്നും താരം പി സി ബിയോട് മാപ്പു പറഞ്ഞു എന്നും പി സി ബി വ്യക്തമാക്കി.

ഹാരിസ് റഹൂഫ് 24 02 15 20 26 34 469

കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ പര്യടനം നടത്താൻ വിസമ്മതിച്ചതിനായിരുന്നു പാകിസ്താൻ ബൗളർ ഹാരിസ് റൗഫിൻ്റെ കരാർ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) റദ്ദാക്കിയിരുന്നത്. രാജ്യത്തിനെ പ്രതിനിധീകരിക്കുക എന്നത് വലിയ കാര്യമാണ് എന്നും അതിനെ അവഗണിച്ചതിനാണ് നടപടി എന്നും അന്ന് പി സി ബി പറഞ്ഞിരുന്നു.

പ്രശ്നങ്ങൾ പരിഹരിച്ചതോടെ ഇനി വിദേശ ടി20 ലീഗുകളിൽ കളിക്കാൻ റൗഫിന് ക്ലിയറൻസ് കിട്ടും.