ഹാരിസ് റൗഫിന് കോവിഡ്, പാകിസ്താന് ഒരു തിരിച്ചടി കൂടെ

Newsroom

324450.4
Download the Fanport app now!
Appstore Badge
Google Play Badge 1

പരിക്കുകൾക്ക് പിന്നാലെ കോവിഡും പാകിസ്താന് പ്രശ്നമാകുന്നു. ആദ്യ ടെസ്റ്റിന് മുന്നോടിയായി ഹാരിസ് റൗഫും ടീമിൽ നിന്ന് പുറത്തായിരിക്കുകയാണ്. താരത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ ഐസൊലേഷനിൽ ആണ്, റാവൽപിണ്ടിയിൽ വെള്ളിയാഴ്ച ആണ് ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

റൗഫ് ഇതുവരെ പാക്കിസ്ഥാനുവേണ്ടി ഒരു ടെസ്റ്റ് കളിച്ചിട്ടില്ല. ആദ്യ ടെസ്റ്റ് കളിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു താരം. കഴിഞ്ഞയാഴ്ച പിഎസ്‌എല്ലിൽ പരിക്കേറ്റ് ഹസൻ അലിയും ഫഹീം അഷ്‌റഫും ആദ്യ ടെസ്റ്റിൽ നിന്ന് നേരത്തെ പുറത്തായിരുന്നു‌.