ഹാര്‍ദ്ദിക് പാണ്ഡ്യ ബെംഗളൂരുവിലെ വൈറ്റ് ബോള്‍ സ്പെഷ്യലിസ്റ്റുകള്‍ക്കുള്ള ക്യാമ്പിൽ പങ്കെടുക്കും

Sports Correspondent

ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ നടക്കുന്ന വൈറ്റ് ബോള്‍ സ്പെഷ്യലിസ്റ്റുകള്‍ക്കായുള്ള ക്യാമ്പിൽ ഹാര്‍ദ്ദിക് പാണ്ഡ്യ പങ്കെടുക്കും. കഴിഞ്ഞ ഒക്ടോബറിലെ ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുന്ന ഹാര്‍ദ്ദിക്ക് ആണ് ക്യാമ്പിൽ പങ്കെടുക്കുവാന്‍ സന്നദ്ധത അറിയിച്ചതെന്നാണ് അറിയുന്നത്.

25 വൈറ്റ് ബോള്‍ സ്പെഷ്യലിസ്റ്റുകള്‍ക്കായാണ് ബോര്‍ഡ് ക്യാമ്പ് നടത്തുന്നത്. ഐപിഎലിന് ശേഷം താരത്തെ ദക്ഷിണാഫ്രിക്ക പരമ്പരയിൽ പരീക്ഷിച്ചേക്കുമെന്നും അറിയുന്നു. ജൂണിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പര.