ആഷിഖ് കുരുണിയനും ഇന്ത്യക്ക് ഒപ്പം ഉണ്ടാകില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങളിൽ ആഷിഖ് കുരുണിയൻ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാവുകയില്ല. ബെംഗളൂരു എഫ് സി താരം പരിക്കിൽ നിന്ന് തിരികെ വരാൻ ശ്രമിക്കുന്നതിനാൽ ആണ് ഇന്ത്യൻ ടീമിൽ നിന്ന് മാറി നിൽക്കുന്നത്. ഐ എസ് എല്ലിലും പരിക്ക് കാരണം ആഷിഖ് കുരുണിയൻ കഷ്ടപ്പെട്ടിരുന്നു. ഈ സീസണിൽ 13 മത്സരങ്ങൾ മാത്രമെ താരം കളിച്ചിരുന്നുള്ളൂ.

ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഇന്ത്യൻ ടീമിൽ പരിക്ക് കാരണം ഇല്ല. മനാമയിൽ വെച്ചാണ് ഇന്ത്യ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്‌. നീണ്ട കാലത്തിനു ശേഷമാണ് ഇന്ത്യൻ ഫുട്ബോൾ ടീം കളത്തിൽ ഇറങ്ങുന്നത്.