ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഗ്രേഡ് എ കരാര്‍, ഭുവനേശ്വര്‍ കുമാറിനെ ബി ഗ്രേഡിലേക്ക് തരം താഴ്ത്തി

- Advertisement -

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് തന്റെ ദേശീയ കരാറില്‍ നേട്ടം. നേരത്തെ ബി ഗ്രേഡിലായിരുന്ന താരം ഇപ്പോള്‍ എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. എ ഗ്രേഡ് കരാറില്‍ അഞ്ച് കോടി രൂപയാണ് താരത്തിന് ലഭിയ്ക്കുക. സി ഗ്രേഡില്‍ (3 കോടി) നിന്ന് ബി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം.

അതേ സമയം പരിക്ക് മൂലം ഏറെക്കാലം ക്രിക്കറ്റിന് പുറത്ത് പോയ ഭുവനേശ്വര്‍ കുമാറിന്റെ കരാര്‍ ബി ഗ്രേഡാക്കി തരം താഴ്ത്തുകയായിരുന്നു. ശുഭ്മന്‍ ഗില്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് സി ഗ്രേഡും നല്‍കുവാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.

അക്സര്‍ പട്ടേലിനും സി ഗ്രേഡ് കരാര്‍ ലഭിച്ചിട്ടുണ്ട്. മനീഷ് പാണ്ടേയും കേധാര്‍ ജാഥവിനും മുമ്പ് ഗ്രേഡ് സി കരാര്‍ ഉണ്ടായിരുന്നുവെങ്കിലും ഇരുവര്‍ക്കും ഇത്തവണ കരാര്‍ നല്‍കിയിട്ടില്ല. ഇന്ത്യയുടെ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യൂസുവേന്ദ്ര ചഹാറും ബി ഗ്രേഡില്‍ നിന്ന് സി ഗ്രേഡിലേക്ക് തരം താഴ്ത്തപ്പെടുകയായിരുന്നു.

മൂന്ന് താരങ്ങള്‍ക്കാണ് എ+ കരാര്‍ ഉള്ളത്. വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവരാണ് ഇത്.

Grade A+ (INR 7 Cr): Virat Kohli, Rohit Sharma, Jasprit Bumrah

Grade A (INR 5 Cr): Ravichandran Ashwin, Ravindra Jadeja, Cheteshwar Pujara, Ajinkya Rahane, Shikhar Dhawan, KL Rahul, Mohammed Shami, Ishant Sharma, Rishabh Pant, Hardik Pandya

Grade B (INR 3 Cr): Wriddhiman Saha, Umesh Yadav, Bhuvneshwar Kumar, Shardul Thakur, Mayank Agarwal

Grade C (INR 1 Cr): Kuldeep Yadav, Navdeep Saini, Deepak Chahar, Shubman Gill, Hanuma Vihari, Axar Patel, Shreyas Iyer, Washington Sundar, Yuzvendra Chahal, Mohammed Siraj

Advertisement