സ്കോട്ട്‍ലാന്‍ഡ് മുഖ്യ കോച്ചായിരുന്നു ഗ്രാന്റ് ബ്രാഡ്ബര്‍ണ് ഇനി പാക്കിസ്ഥാന്‍ ഫീല്‍ഡിംഗ് കോച്ച്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

നാല് വര്‍ഷത്തോളം സ്കോട്‍ലാന്‍ഡിന്റെ മഉഖ്യ കോച്ചായിരുന്നു ഗ്രാന്റ് ബ്രാഡ്ബര്‍ണ് ഇനി പാക്കിസ്ഥാന്റെ ഫീല്‍ഡിംഗ് കോച്ച്. യുഎഇയില്‍ നടക്കുന്ന ഏഷ്യ കപ്പ് 2018ലെ പാക്കിസ്ഥാന്‍ സ്ക്വാഡിനൊപ്പം ഈ 52 വയസ്സുകാരന്‍ മുന്‍ ന്യൂസിലാണ്ട് താരം ചേരും. നേരത്തെ ന്യൂസിലാണ്ട് ടീമിന്റെ പരിശീലകനാകുവാന്‍ താല്പര്യമുണ്ടെന്ന് ഗ്രാന്റ് അറിയിച്ചിരുന്നുവെങ്കിലും പാക്കിസ്ഥാന്‍ ബോര്‍ഡുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ അദ്ദേഹം ഏര്‍പ്പെടുകയായിരുന്നു.

സ്കോട്‍ലാന്‍ഡിന്റെ കോച്ചായി ചുമതലയെടുത്ത ശേഷം ടീമിനെ മികച്ച വിജയങ്ങളിലേക്ക് എത്തിക്കുവാന്‍ ഗ്രാന്റിനു സാധിച്ചിരുന്നു.