ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കി ഗ്ലെന്‍ ഫിലിപ്പ്സ്, 2 വിക്കറ്റ് വിജയത്തോടെ പരമ്പര സ്വന്തം

Glennphillips

പാക്കിസ്ഥാനെതിരെ മൂന്നാം ഏകദിനത്തിൽ ആവേശകരമായ വിജയം നേടി ന്യൂസിലാണ്ട്. വിജയ ലക്ഷ്യമായ 281 റൺസ് തേടിയിറങ്ങിയ സന്ദര്‍ശകര്‍ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 11 പന്ത് അവശേഷിക്കവെയാണ് വിജയം കരസ്ഥമാക്കുവാന്‍ സാധിച്ചത്. വിജയത്തോടെ ഏകദിന പരമ്പര ന്യൂസിലാണ്ട് സ്വന്തമാക്കി. പാക്കിസ്ഥാനിൽ ഇതാദ്യമായാണ് ന്യൂസിലാണ്ട് ഒരു ഏകദിന പരമ്പര വിജയിക്കുന്നത്.

63 റൺസ് നേടിയ ഗ്ലെന്‍ ഫിലിപ്പ്സ് ആണ് ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കിയത്. ടോപ് ഓര്‍ഡറിൽ ഡെവൺ കോൺവേ(52), കെയിന്‍ വില്യംസൺ(53) എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം 160/2 എന്ന മികച്ച നിലയിൽ നിന്നാണ് ന്യൂസിലാണ്ട് 205/6 എന്ന നിലയിലേക്ക് വീണത്.

ഫിലിപ്പ്സ് – സാന്റനര്‍ കൂട്ടുകെട്ട് 64 റൺസ് കൂട്ടിചേര്‍ത്ത് വിജയത്തിന് അടുത്തേക്ക് ടീമിനെ എത്തിച്ചുവെങ്കിലും 15 റൺസ് നേടിയ സാന്റനറിനെ നവാസ് പുറത്താക്കി. ഫിലിപ്പ്സ് ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കി പുറത്താകാതെ നിൽക്കുകയായിരുന്നു.

വെറും 42 പന്തിൽ നിന്ന് 4 വീതം ഫോറും സിക്സും നേടിയാണ് ഫിലിപ്പ്സ് ബാറ്റ് വീശിയത്.