208 റൺസ് നേടി ന്യൂസിലാണ്ട്, അര്‍ദ്ധ ശതകങ്ങളുമായി ഗ്ലെന്‍ ഫിലിപ്പ്സും ഡെവൺ കോൺവേയും

വെടിക്കെട്ട് ഇന്നിംഗ്സ് പുറത്തെടുത്ത ഗ്ലെന്‍ ഫിലിപ്പ്സിന്റെയും ഡെവൺ കോൺവേയുടെയും മികവിൽ ബംഗ്ലാദേശിനെതിരെ 208/5 എന്ന മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. ഇന്ന് ത്രിരാഷ്ട്ര പരമ്പരയുടെ ഭാഗമായി നടന്ന മത്സരത്തിൽ കോൺവേ 40 പന്തിൽ 64 റൺസ് നേടിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്പ്സ് 24 പന്തിൽ നിന്നാണ് 60 റൺസ് നേടിയത്.

ഫിന്‍ അല്ലന്‍(19 പന്തിൽ 32), മാര്‍ട്ടിന്‍ ഗപ്ടിൽ(34) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ബംഗ്ലാദേശിനായി സൈഫുദ്ദീനും എബോദത്ത് ഹൊസൈനും രണ്ട് വീതം വിക്കറ്റ് നേടി.