ക്ഷമ വേണം!!! സമയം എടുക്കും – ശ്രീധരന്‍ ശ്രീറാം

ബംഗ്ലാദേശിന്റെ ടി20 ഫലങ്ങള്‍ പൊടുന്നനെ മാറ്റാനാകില്ലെന്നും ആരാധകരും മീഡിയയും എല്ലാം ക്ഷമയോടെ ഈ മാറ്റത്തിന്റെ കാലത്തെ സമീപിക്കണമെന്ന് പറഞ്ഞ് ബംഗ്ലാദേശ് ടി20 ടെക്നിക്കൽ കൺസള്‍ട്ടന്റ് ശ്രീധരന്‍ ശ്രീറാം.

ഏഷ്യ കപ്പിന്റെ സമയത്ത് ടി20 ടീമിന്റെ ചുമതല ഏറ്റെടുത്ത ശ്രീറാമിന് കീഴിൽ യുഎഇയ്ക്കെതിരെ രണ്ട് മത്സരങ്ങളുടെ പരമ്പര വിജയിച്ചത് മാത്രമാണ് ബംഗ്ലാദേശിന് ടി20യിൽ സ്വന്തമാക്കാനായ നേട്ടം. ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനോടും ശ്രീലങ്കയോടും ടീം പരാജയപ്പെട്ടിരുന്നു.

ഇപ്പോള്‍ പാക്കിസ്ഥാനും ന്യൂസിലാണ്ടും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് ബംഗ്ലാദേശ് കളിക്കുന്നത്. ടീമിൽ അടിമുടി പരീക്ഷണങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ശ്രീറാം പറയുന്നത് വിവിധ ചലഞ്ചുകളെ ഓരോരുത്തര്‍ എങ്ങനെ നേരിടുന്നു എന്നത് പടിക്കുവാനുള്ള ശ്രമമാണെന്നും ആരാധകരും മീഡിയയും തങ്ങള്‍ക്ക് പിന്തുണ നൽകണം എന്നും അദ്ദേഹം വ്യക്തമാക്കി.