ഏകദിന റാങ്കിംഗിൽ ഗിൽ നാലാമത്

Newsroom

20230201 205031
Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ ഐസിസി ഏകദിന റാങ്കിംഗിൽ ഗിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച പൊസിഷനിൽ എത്തി. ഏറ്റവും പുതിയ ബാറ്റിംഗ് റാങ്കിംഗിൽ നാലാം സ്ഥാനത്താണ് ഗിൽ ഉള്ളത്. ഗില്ലിന് 738 പോയിന്റാണ് ഉള്ളത്. പാക്കിസ്ഥാന്റെ മൂന്നാം നമ്പർ ഇമാം ഉൾ ഹഖിനേക്കാൾ 2 കുറവ് മാത്രം ആണിത്.

Shubhmangill

ബാറ്റിംഗ് ചാർട്ടിൽ ക്വിന്റൺ ഡി കോക്ക് 4-ാം നമ്പറിൽ നിന്ന് 7-ാം സ്ഥാനത്തേക്കു പോയപ്പോൾ ഗിൽ ഏഴാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് വരികയായിരുന്നു. വിരാട് കോഹ്‌ലി ആറാം സ്ഥാനത്തേക്ക് ഉയർന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയും എട്ടാം സ്ഥാനത്തും നിൽക്കുന്നു. ഇവർ മൂന്നു പേരാണ് ബാറ്റിംഗിൽ ആദ്യ പത്തിൽ ഉള്ള ഇന്ത്യൻ താരങ്ങൾ.