CricketFeatured

വിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു

Garysobers

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിംഗ് ഇതിഹാസം സര്‍ ഗാര്‍ഫീൽഡ് സോബേഴ്സ് അന്തരിച്ചു. ക്രിക്കറ്റ് ലോകം കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരം 89ാം വയസ്സിൽ ബാര്‍ബഡോസിലെ സ്വവസതിയിലാണ് അന്തരിച്ചത്.

വെസ്റ്റിന്‍ഡീസിനായി 1954 മുതൽ 1974 വരെ 93 ടെസ്റ്റുകളിൽ കളിച്ചിട്ടുള്ള സോബേഴ്സ് ബൗളിംഗിൽ ഫാസ്റ്റ് മീഡിയം, ഓര്‍ത്തഡോക്സ് സ്പിന്‍, റിസ്റ്റ് സ്പിന്‍ എന്നിങ്ങനെയുള്ള ബൗളിംഗ് നടത്തുവാന്‍ കഴിവുള്ള താരമായിരുന്നു. 8032 ടെസ്റ്റ് റൺസും 235 വിക്കറ്റും അന്താരാഷ്ട്ര തലത്തിൽ നേടിയിട്ടുള്ള താരമാണ് സോബേഴ്സ്.

ക്രിക്കറ്റ് ചരിത്രത്തിൽ ഒരോവറിൽ ആറ് പന്തുകള്‍ സിക്സ് പായിച്ച ആദ്യ താരമെന്ന ഖ്യാതിയും സോബേഴ്സിനുള്ളതാണ്.