ഗാബയിലെ ബൗണ്‍സുമായി വേഗത്തില്‍ പൊരുത്തപ്പെടേണ്ടത് അനിവാര്യം

- Advertisement -

ആഷസില്‍ റെക്കോര്‍ഡുകളുടെ പെരുമഴ സൃഷ്ടിച്ച സ്റ്റീവന്‍ സ്മിത്ത് ഷെഫീല്‍ഡ് ഷീല്‍ഡില്‍ തുടക്കം മോശമായിരുന്നുവെങ്കിലും ശതകങ്ങളുമായി മികച്ച തിരിച്ചുവരവ് ടൂര്‍ണ്ണമെന്റില്‍ പിന്നീട് നടത്തി താന്‍ ഇപ്പോളും മികച്ച ഫോമിലാണെന്ന് തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് നടക്കുന്ന ഗാബയിലെ പിച്ചില്‍ കാര്യങ്ങള്‍ സ്മിത്തിന് അത്ര എളുപ്പമാവില്ലെന്ന് താരത്തിന് തന്നെ അറിയാം.

താന്‍ മികച്ച ഫോമിലാണെന്നും അത് തനിക്ക് നല്ല ആത്മവിശ്വാസം നല്‍കുന്നുവെന്നും സ്മിത്ത് പറഞ്ഞുവെങ്കിലും ഗാബയിലെ ബൗണ്‍സുമായി എത്രയും വേഗം പൊരുത്തപ്പെടുന്നതാണ് വെല്ലുവിളിയെന്ന് തുറന്നു സമ്മതിച്ചു. താന്‍ അവസാനം കളിച്ച രണ്ട് ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങളിലെ പിച്ചില്‍ നിന്ന് വളരെ വ്യത്യാസമുള്ള പിച്ചാവും ഗാബയിലേതെന്ന് സ്മിത്ത് പറഞ്ഞു.

Advertisement