“ഹോളണ്ട് പ്രതാപത്തിലേക്ക് തിരിച്ചുവരികയാണ്”

- Advertisement -

യൂറോ കപ്പിന് യോഗ്യത നേടിയ നെതർലന്റ്സ് അവരുടെ നല്ല കാലത്തേക്ക് തിരിച്ചുവരികയാണെന്ന് ഡച്ച് ഡിഫൻഡർ വർജിൽ വാൻ ഡൈക്. കഴിഞ്ഞ യൂറോ കപ്പിലും, കഴിഞ്ഞ ലോകകപ്പിലും ഹോളണ്ട് യോഗ്യത നേടിയിരുന്നില്ല. റോബൻ, സ്നൈഡ്ജർ, വാൻ പേഴ്സി എന്നിവരൊക്കെ കരിയറിന്റെ അവസാനത്തിൽ എത്തിയതു മുതൽ നിറം മങ്ങിയിരുന്ന നെതർലന്റ്സ് ഇപ്പോൽ കൊമാന്റെ കീഴിൽ വലിയ തിരിച്ചുവരവ് നടത്തുകയാണ്.

ഹോളണ്ട് തങ്ങൾ അർഹിക്കുന്ന സ്ഥലത്തേക്ക് മടങ്ങി എത്തി എന്ന് വാൻ ഡൈക് പറഞ്ഞു. അവസാന രണ്ട് വലിയ ടൂർണമെന്റുകളിൽ യോഗ്യത നേടാൻ ആവാത്തത് കൊണ്ട് തന്നെ താരങ്ങൾക്ക് അവർ സ്വയം മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന ബോധ്യമുണ്ടായിരുന്നു. ആ ബോധം ടീമിനെ സഹായിക്കുന്നുണ്ട് എന്ന് വാൻ ഡൈക് പറഞ്ഞു. ഈ യൂറൊ യോഗ്യത രാജ്യത്തിലെ ജനങ്ങൾക്ക് വലിയ സന്തോഷം നൽകും എന്നും അദ്ദേഹം പറഞ്ഞു. യൂറോ കപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ ആംസ്റ്റർഡാമിൽ കളിക്കാം എന്നത് ടീമിന് പ്രതീക്ഷ നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement