വേദനകൾ രാജ്യത്തിനായി മറക്കാം, അനസ് ഒമാനെതിരെ കളിക്കും!!

Photo: Scroll.in
- Advertisement -

മാതാവ് മരണപ്പെട്ടിട്ട് ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളൂ. ആ വിഷമങ്ങൾ കടിച്ചമർത്ത് കൊണ്ട് അനസ് അടത്തൊടിക എന്ന കേരളത്തിന്റെ അഭിമാന താരം വീണ്ടും ഇന്ത്യൻ ജേഴ്സി അണിയും. നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കളിക്കാനായി അനാ എടത്തൊടിക വിമാനം കയറിയിരിക്കുകയാണ്. താരം ഇന്ത്യൻ ടീമിനൊപ്പം വീണ്ടും ചേരും.

നാളെ ഒമാനെ ആണ് ഇന്ത്യ നേരിടുന്നത്. മാതാവിന്റെ മരണം കാരണ കഴിഞ്ഞ ആഴ്ച നടന്ന അഫ്ഗാനിസ്താന് എതിരായ മത്സരത്തിൽ അനസ് കളിച്ചിരുന്നില്ല. അനസിന് ഇന്ത്യ ക്യാമ്പിലേക്ക് മടങ്ങേണ്ട നിർബന്ധം ഇല്ലായെങ്കിലും താരം രാജ്യത്തിനായി കളിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. സന്ദേശ് ജിങ്കൻ പരിക്കേറ്റ് പുറത്തായതിനാൽ ആദ്യ ഇലവനിൽ ഒരു ശരിയായ സെന്റർ ബാക്ക് പോലും ഇല്ലാതെയാണ് ഇന്ത്യ ഇപ്പോൾ കളിക്കുന്നത്. ഈ സമയത്ത് രാജ്യത്തിന് തന്റെ സേവനം ആവശ്യമുണ്ട് എന്ന് മനസ്സിലാക്കിയാണ് സങ്കടങ്ങൾ മറക്കാൻ ശ്രമിച്ചു കൊണ്ടുള്ള അനസിന്റെ ഈ തിരിച്ചുവരവ്.

Advertisement