CricketFeatured

2005നു ശേഷം ആദ്യമായി ധോണിയില്ലാതെ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ

എംഎസ് ധോണിയെ അവസാന രണ്ട് ഏകദിനങ്ങളില്‍ വിശ്രമം നല്‍കുമെന്ന് സഞ്ജയ് ബംഗാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. 2005നു ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയയ്ക്കെതിരെ ഒരു ഏകദിനത്തില്‍ ധോണിയില്ലാതെ ഇന്ത്യ ഇറങ്ങുന്നത്. ഇതിനിടെ നടന്ന കഴിഞ്ഞ 54 ഇന്ത്യ-ഓസ്ട്രേലിയ മത്സരങ്ങളിലും ധോണി ഇന്ത്യയ്ക്കായി ജഴ്സി അണിഞ്ഞിരുന്നു.

ഇതിനു മുമ്പ് 2004ല്‍ നെതര്‍ലാണ്ട്സിലെ ത്രിരാഷ്ട്ര പരമ്പരയിലാണ് ധോണിയുടെ അഭാവത്തില്‍ ഒരു ഇന്ത്യ-ഓസ്ട്രേലിയ ഏകദിനം നടന്നത്.