പതിനൊന്നാം ഓവറില്‍ ജയം ഉറപ്പാക്കി ഓസ്ട്രേലിയ, നേടിയത് 9 വിക്കറ്റ് വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെ 9 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ആരോണ്‍ ഫിഞ്ച്(68*), ട്രാവിസ് ഹെഡ്(20*) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഡാര്‍സി ഷോര്‍ട്ട് 15 റണ്‍സ് നേടി പുറത്തായി. ഹസന്‍ അലിയ്ക്കാണ് വിക്കറ്റ്. 33 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 6 സിക്സും അടക്കമാണ് ഫിഞ്ച് തന്റെ 68 റണ്‍സ് നേടിയത്.

നേരത്തെ 4 ഓവറില്‍ 8 റണ്‍സിനു 4 വിക്കറ്റ് നേട്ടവുമായി ബില്ലി സ്റ്റാന്‍ലേക്കാണ് ഓസ്ട്രേലിയയുടെ നടുവൊടിച്ചത്. ബില്ലിയാണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial