പൊരുതി നിന്നത് ഫിഞ്ച് മാത്രം, അവസാന ഓവറില്‍ സിക്സടിമേളം, ഓസ്ട്രേലിയയ്ക്ക് 156 റണ്‍സ്

Finch
- Advertisement -

ന്യൂസിലാണ്ടിനെതിരെ നാലാം ടി20യില്‍ ഓസ്ട്രേലിയയ്ക്ക് 156 റണ്‍സ്. ഇന്ന് വെല്ലിംഗ്ടണില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ക്ക് ലഭിച്ച തുടക്കം മുതലാക്കാനാകാതെ പോയതാണ് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായത്. 55 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയ ഫിഞ്ച് കൈല്‍ ജാമിസണ്‍ എറിഞ്ഞ അവസാന ഓവറില്‍ നാല് സിക്സ് നേടി ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.

ഗ്ലെന്‍ മാക്സ്വെല്‍(18), മാര്‍ക്കസ് സ്റ്റോയിനിസ്(19), മാത്യൂ വെയിഡ്(14) എന്നിവരെല്ലാം മികച്ച തുടക്കം ലഭിച്ചുവെങ്കിലും ഫിഞ്ച് ഒഴികെ ആര്‍ക്കും ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിച്ചില്ല. ന്യൂസിലാണ്ടിനായി ഇഷ് സോധി മൂന്നും ട്രെന്റ് ബോള്‍ട്ട് രണ്ടും വിക്കറ്റ് നേടി.

Advertisement