സുവാരസിനെ ക്ലബ് വിടാൻ അനുവദിച്ചത് ബാഴ്സലോണയുടെ വലിയ തെറ്റാണെന്ന് ഫോർലാൻ

20210122 095949
Credit: Twitter

ബാഴ്സലോണ സുവാരസിനെ ക്ലബ് വിടാൻ അനുവദിച്ചത് അവരുടെ വലി തെറ്റാണെന്ന് ഉറുഗ്വേ ഇതിഹാസം ഫോർലാൻ‌. ബാഴ്സലോണ സുവാരസിനെ ക്ലബ് വിടാൻ അനുവദിക്കും എന്ന ആദ്യ വാർത്ത കേട്ടപ്പോൾ തന്നെ ബാഴ്സലോണ അബദ്ധം കാണിക്കുക ആണ് എന്ന് തനിക്ക് അറിയാമായിരുന്നു എന്ന് ഫോർലാൻ പറഞ്ഞു‌. ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയൽ മാഡ്രിഡ് വിറ്റത് പോലെയാണ് സുവാരസിനെ ബാഴ്സലോണ വിറ്റത്. ഫോർലാൻ പറയുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ പോയപ്പോൾ റയൽ മാഡ്രിഡിന് 50 ഗോളുകൾ ആണ് നഷ്ടമായത്. അതുപോലെയാണ് ഇപ്പോൾ ബാഴ്സലോണക്കും സംഭവിക്കുന്നത്. ബാഴ്സലോണ പകരക്കാരനെ കണ്ടെത്തേണ്ടിയിരുന്നു എന്നും ഫോർലാൻ പറഞ്ഞു. ബാഴ്സലോണ വിടുമ്പോൾ താൻ സുവാരസിനോട് സംസാരിച്ചിരുന്നു. സുവാരസിന് ഇനി ഒന്നും തെളിയിക്കാൻ ഇല്ല എന്നും താൻ പറഞ്ഞിരുന്നു എന്ന് ഫോർലാൻ പറഞ്ഞു.