വീണ്ടും ഡെംബലെക്ക് പരിക്ക്, വീണ്ടും പുറത്തിരിക്കണം

20210305 115950
vCredit: Twitter

ബാഴ്സലോണ താരം ഡെംബലെയ്ക്ക് വീണ്ടും പരിക്കേറ്റിരിക്കുകയാണ്‌. സെവിയ്യക്ക് എതിരായ മത്സരത്തിൽ മസിൾ ടിയർ ആണ് സംഭവിച്ചത്. താരം രണ്ട് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരും. അവസാന കുറച്ച് ആഴ്ചകളായി ഗംഭീര പ്രകടനമായിരുന്നു ഡെംബലെ കാഴ്ചവെക്കുന്നത്. അതിനിടയിലാണ് പരിക്ക് വീണ്ടും എത്തിയിരിക്കുന്നത്. ഡെംബലെയ്ക്ക് പി എസ് ഇക്ക് എതിരായ രണ്ടാം പാദ മത്സരം നഷ്ടമാകും.

പികെയും പരിക്ക് കാരണം പി എസ് ജിക്ക് എതിരായ മത്സരത്തിൽ ഉണ്ടാകില്ല. ഇത് ബാഴ്സലോണക്ക് വലിയ തിരിച്ചടിയാകും. ദീർഘകാലമായി പരിക്കുകൾ ബുദ്ധിമുട്ടിക്കുന്ന ഡെംബലെയെ ഈ പരിക്ക് ഏറെ കാലം പുറത്തിരുത്തില്ല എന്ന പ്രതീക്ഷയിലാണ് ബാഴ്സലോണ ഫാൻസ് ഉള്ളത്.