ക്യാപ്റ്റന്‍ കമ്മിന്‍സിന് അഞ്ച് വിക്കറ്റ്, ഗാബയിൽ കരുത്തുകാട്ടി ഓസ്ട്രേലിയ

Australiacummins

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ 5 വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ ഗാബയിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ ആധിപത്യം. ഇന്ന് ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 147 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

39 റൺസ് നേടിയ ജോസ് ബട്‍ലര്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഒല്ലി പോപ് 35 റൺസ് നേടി. ക്രിസ് വോക്സ് 21 റൺസും ഹസീബ് ഹമീദ് 25 റൺസും നേടിയപ്പോള്‍ ഇംഗ്ലണ്ട് ഇന്നിംഗ്സ് 50.1 ോവറിൽ അവസാനിക്കുകയായിരുന്നു.

Previous articleഇന്ന് ഹൈദരബാദ് ബെംഗളൂരു എഫ് സിക്ക് എതിരെ
Next article87 റൺസിന് ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്, സാജിദ് ഖാന് 8 വിക്കറ്റ്