ഇന്ന് ഹൈദരബാദ് ബെംഗളൂരു എഫ് സിക്ക് എതിരെ

Newsroom

ബുധനാഴ്ച ഗോവയിലെ ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി ബെംഗളൂരു എഫ്‌സിയെ നേരിടും. സീസണിലെ നിരാശാജനകമായ തുടക്കത്തിന് ശേഷം മുംബൈ സിറ്റി എഫ്‌സിക്കെതിരെ 3-1ന്റെ വിജയം നേടിക്കൊണ്ട് ഹൈദരബാദ് ഫോമിൽ എത്തിയിരുന്നു. കഴിഞ്ഞ കളിയിൽ അവർ ജംഷദ്പൂരിനെതിരെ സമനില നേടുകയും ചെയ്തു.

മറുവശത്ത്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ 4-2ന് ജയിച്ച് തുടങ്ങിയ ബെംഗളൂരു എഫ്‌സിക്ക് അതിനു ശേഷം അത്ര നല്ല പ്രകടനമല്ല കാഴ്ചവെക്കാൻ ആയത്. ഒഡീഷ എഫ്‌സി, മുംബൈ സിറ്റി എഫ്‌സി എന്നിവയർക്കെതിരെ പരാജയവും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയോട് സമനിലയും ആണ് ബെംഗളൂരു അവസാന മൂന്ന് മത്സരങ്ങളിൽ നേടിയത്. ഇന്ന് രാത്രി 7.30നാണ് മത്സരം.