ചരിത്രം കുറിച്ച് ഫർഗാന ഹഖ്, ഇന്ത്യക്ക് എതിരെ ബംഗ്ലാദേശിന് മികച്ച സ്കോർ

Newsroom

Picsart 23 07 22 12 24 57 584
Download the Fanport app now!
Appstore Badge
Google Play Badge 1

മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശ് ഇന്ത്യക്ക് എതിരെ 224 എന്ന ടാർഗറ്റ് ഉയർത്തി. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ഫർഗാന ഹഖ് നേടിയ സെഞ്ച്വറിയാണ് ബംഗ്ലാദേശിന് കരുത്തായത്. ബംഗ്ലാദേശ് വനിതകൾക്കായി ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ താരമായി ഫർഗാന ഇന്ന് മാറി. 160 പന്തിൽ നിന്ന് 105 റൺസ് എടുത്ത അവൾ അവസാനം റണ്ണുഅട്ട് ആവുക ആയിരുന്നു. ആറ് ബൗണ്ടറികൾ അടങ്ങുന്നതായുരുന്നു ഇന്നിങ്സ്.

ഇന്ത്യ 23 07 22 12 25 12 825

52 റൺസ് എടുത്ത ഷമീമ സുൽത്താനയും ബംഗ്ലാദേശ് ബാറ്റിങ് നിരയിൽ നിന്ന് തിളങ്ങി. നിഗാർ സുൽത്താൻ 24 റൺസും ശോഭന 23 റൺസും എടുത്തു. 50 ഓവറിൽ 223/4 എന്ന നിലയിലാണ് ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്‌. ഇന്ത്യക്കു വേണ്ടി സ്നേഹ റാണ 2 വിക്കറ്റും ദേവിക ഒരു വിക്കറ്റും നേടി.