ഫഖർ സമാൻ ഐ എസി സി പ്ലയർ ഓഫ് ദി മന്ത്

Newsroom

Picsart 23 05 09 13 57 37 149
Download the Fanport app now!
Appstore Badge
Google Play Badge 1

മികച്ച ഫോമിലുള്ള പാകിസ്താൻ ഓപ്പണിംഗ് ബാറ്റർ ഫഖർ സമാൻ 2023 ഏപ്രിലിലെ ICC പുരുഷന്മാരുടെ പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം കരസ്ഥമാക്കി. ഏപ്രിലിലെ മികച്ച പ്രകടനമാണ് ഫഖറിന് ഈ പുരസ്കാരം സമ്മാനിച്ചത്. ശ്രീലങ്കൻ സ്പിൻ മാന്ത്രികൻ പ്രബാത് ജയസൂര്യ, ന്യൂസിലൻഡ് ബാറ്റർ മാർക്ക് ചാപ്മാൻ എന്നിവരെ മറികടന്നാണ് ഫഖർ പുരസ്കാരത്തിൽ എത്തിയത്.

ഫഖർ 23 05 09 13 57 25 357

റാവൽപിണ്ടിയിൽ നടന്ന തങ്ങളുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഏകദിന റൺ വേട്ടയിൽ പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത് ഫഖർ ആയിരുന്നു. ഓപ്പണർ പുറത്താകാതെ 180 റൺസ് അന്ന് അടിച്ചുകൂട്ടിയത്. ഫഖർ തന്നെ ആയിരുന്നു ന്യൂസിലൻഡിന് എതിരായ ഏകദിന പരമ്പരയിലെ ടോപ് സ്കോറർ.