ഈ ചിരി ഇനിയും ഇനിയും തുടരുവാനാകുമെന്ന് പ്രതീക്ഷിക്കുന്നു

- Advertisement -

ടെസ്റ്റിലെ ഇതുവരെയുള്ള തന്റെ മികവ് ഇനിയും വളരെ അധികം കാലം തുടരുവാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പറഞ്ഞ് മയാംഗ് അഗര്‍വാള്‍. തന്റെ ഇരട്ട ശതകം സിക്സ് അടിച്ച് പൂര്‍ത്തിയാക്കിയ താരം ഇന്നിംഗ്സില്‍ 243 റണ്‍സ് നേടിയാണ് പുറത്തായത്. താന്‍ സിക്സുകള്‍ അടിക്കുവാന്‍ പരിശീലനം ചെയ്യാറുണ്ടെങ്കിലും അത് ടെസ്റ്റില്‍ പരിശീലക്കാറില്ലെന്ന് മയാംഗ് പറഞ്ഞു.

തനിക്ക് ലഭിച്ച തുടക്കത്തിന് താന്‍ വളരെ സന്തോഷവാനാണെന്നും. വിരാട് കോഹ്‍ലിയെപ്പോലൊരാള്‍ ടീമിന് പ്രഛോദനമായി എപ്പോളും ഉണ്ടെന്നത് വലിയ കാര്യമാണെന്നും മയാംഗ് പറഞ്ഞു. ബാംഗ്ലൂരില്‍ രാഹുല്‍ ദ്രാവിഡ് നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ തങ്ങള്‍ക്കായി മൂന്ന് സെഷന്‍ ലൈറ്റ്സില്‍ ക്രമീകരിച്ചിരുന്നുവെന്നും അതിനാല്‍ തന്നെ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുവാന്‍ ഉറ്റുനോക്കുകയാണ് താനെന്നും മയാംഗ് പറഞ്ഞു.

Advertisement