“സോൾഷ്യറിനോട് ബഹുമാനം, മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത് തന്റെ മാത്രം തീരുമാനം” – ലുകാകു

സോൾഷ്യർ അല്ല ലുകാകുവിനെ വിൽക്കാൻ തീരുമാനിച്ചത് എന്ന് വ്യക്തമാക്കി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൊമേലു ലുകാകു. ഇപ്പോൾ സീരി എയിൽ ഇന്റ്ർ മിലാനു വേണ്ടി കളിക്കുകയാണ് ലുകാകു. സോൾഷ്യറും ലുകാകുവും തമ്മിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും അത് കാരണമാണ് ലുകാകു ക്ലബ് വിട്ടത് എന്നും നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാ ക്ലബ് വിടാനുള്ള തീരുമാനം തന്റേതു മാത്രമായിരുന്നു എന്നു ലുകാകു പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ തന്നെ താൻ ക്ലബ് വിടണമെന്ന ആഗ്രഹം സോൾഷ്യറിനോടു പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് താൻ ഇറ്റലിയിൽ എത്തിയത്. സോൾഷ്യറിനെ തനിക്ക് ഒരുപാട് ബഹുമാനമാണ് എന്നും ലുകാകു പറഞ്ഞു. ഇംഗ്ലണ്ടിൽ താൻ കുറേ വർഷങ്ങളായി കളിക്കുന്നു. ഒരുമാറ്റം തനിക് വേണ്ടിയിരുന്നു എന്നും ലുകാകു പറഞ്ഞു.

Previous articleഈ ചിരി ഇനിയും ഇനിയും തുടരുവാനാകുമെന്ന് പ്രതീക്ഷിക്കുന്നു
Next articleപരിക്ക് മാറി, ഗലേയോ തിരികെ എത്തി!!