ബ്രസീലിന്റെ 10ആം നമ്പർ പക്വേറ്റയ്ക്ക് കൊടുത്തതിനെ വിമർശിച്ച് റിവാൾഡോ

ബ്രസീൽ ടീമിലെ ഏറ്റവും വില കൽപ്പിക്കുന്ന ജേഴ്സി നമ്പറായ പത്താം നമ്പർ ജേഴ്സി യുവതാരം പക്വേറ്റയ്ക്ക് കൊടുത്തതിനെ വിമർശിച്ച് ബ്രസീൽ ഇതിഹാസം റിവാൾഡോ രംഗത്ത്. കഴിഞ്ഞ ദിവസം അർജന്റീനയ്ക്ക് എതിരെ പത്താം നമ്പർ ജേഴ്സി അണിഞ്ഞ് കളത്തിൽ ഇറങ്ങിയ പക്വേറ്റ മോശം പ്രകടനം കാരണം സബ്ബായി പുറത്തു പോകേണ്ടി വന്നിരുന്നു.

പക്വേറ്റയ്ക്ക് പത്താം നമ്പർ കൊടുത്ത് ടിറ്റെ ആ യുവതാരത്തെ നശിപ്പിക്കുകയാണെന്ന് റിവാൾഡൊ പറഞ്ഞു. വലിയ താരങ്ങൾ അണിഞ്ഞിട്ടുള്ള ജേഴ്സി ആണത്. അതുകൊണ്ട് തന്നെ ആ ജേഴ്സി പക്വേറ്റയ്ക്ക് വലിയ സമ്മർദ്ദം കൊടുക്കുന്നുണ്ട്. റിവാൾഡോ പറഞ്ഞു. പെലെ, സികോ, റിവെലിനോ, റിവാൾഡോ, കകാ, റൊണാൾഡിനോ, നെയ്മർ എന്നിവരൊക്കെ അണിഞ്ഞ ജേഴ്സി ആണത്. ഒരു 22കാരന് ആ ജേഴ്സി കൊടുത്ത കോച്ചിങ് ടീമിനെ മാത്രമാണ് താൻ വിമർശിക്കുന്നത് എന്നും റിവാൾഡോ പറഞ്ഞു.

Previous article“ഏതെങ്കിലും രാജ്യം തന്നെ ടീമിൽ എടുക്കണം, കളിക്കാൻ ആകുമെന്ന് തെളിയിച്ചു തരാം” – ബെൻസിമ
Next articleഈ ചിരി ഇനിയും ഇനിയും തുടരുവാനാകുമെന്ന് പ്രതീക്ഷിക്കുന്നു