ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുക്കുക “ലൈവ്‍ലി പിച്ച്” എന്ന് ഹാംഷയര്‍ ഗ്രൗണ്ട്സ്മാന്‍

Ageasbowl

സൗത്താംപ്ടണിൽ ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലേറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുക്കുക ലൈവ്‍ലി പിച്ചെന്ന് പറ‍ഞ്ഞ് ഹാംഷയര്‍ ഗ്രൗണ്ട്സ്മാന്‍. പേസിന് പ്രാമുഖ്യം നല്‍കുന്ന പിച്ചായിരിക്കുമെന്നും അത് ടെസ്റ്റ് ക്രിക്കറ്റിനെ ആവേശകരമാക്കുമെന്നുമാണ് സൈമൺ ലീ പറഞ്ഞത്. ക്രിക്കറ്റ് ആരാധകര്‍ക്ക് വീക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള തീപാറും മത്സരത്തിനായുള്ള പിച്ചാവും ഒരുക്കുക എന്ന് ലീ പറഞ്ഞു.

ഇംഗ്ലണ്ടിനെ ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുത്തിയാണ് ന്യൂസിലാണ്ട് എത്തുന്നത്. തനിക്ക് വ്യക്തിപരമായി പേസ്, കാരി, ബൗൺസ് ഉള്ള പിച്ചുകളാണ് താല്പര്യമെന്നും എന്നാൽ ഇംഗ്ലണ്ടിലെ കാലാവസ്ഥയിൽ അത് സാധിക്കക പലപ്പോഴും പ്രയാസമുള്ള കാര്യമാണെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അന്ന് കാലാവസ്ഥ പ്രവചനം മികച്ചതാണെന്നും ലീ സൂചിപ്പിച്ചു.

താനൊരു ക്രിക്കറ്റ് ആരാധകന്‍ ആണെന്നും ക്രിക്കറ്റ് ആരാധകര്‍ ഇഷ്ടപ്പെടുന്നൊരു മത്സരം കാണുവാനുള്ള പിച്ചാവും താനൊരുക്കുകയെന്നും സൈമം ലീ വ്യക്തമാക്കി.

Previous articleതാന്‍ ഇംഗ്ലണ്ടിനെ ഏറെ സമ്മര്‍ദ്ദത്തിലാക്കുന്നു – ജോ റൂട്ട്
Next articleകളിച്ചതിൽ ഏറ്റവും പ്രയാസവും വേഗതയും തോന്നിയത് ചെന്നൈ പിച്ച് എന്ന് സുനിൽ ഗവാസ്കര്‍