കളിച്ചതിൽ ഏറ്റവും പ്രയാസവും വേഗതയും തോന്നിയത് ചെന്നൈ പിച്ച് എന്ന് സുനിൽ ഗവാസ്കര്‍

Sunilgavaskar

പെര്‍ത്ത്, ജെമൈക്ക, ബ്രിസ്ബെയിന്‍ പോലുള്ള പേസ് ബൗളിംഗ് പിച്ചുകളിൽ കളിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഏറ്റവും പ്രയാസം തോന്നിയ പിച്ച് ചെന്നൈയിലെതായിരുന്നുവെന്ന് പറഞ്ഞ് സുനിൽ ഗവാസ്കര്‍. 1978ൽ വെസ്റ്റിന്‍ഡീസിനെതിരെ ചെന്നൈയിൽ കളിച്ച മത്സരത്തിലെ പിച്ചാണ് തനിക്ക് ഏറ്റവും വേഗതയേറിയ പിച്ചെന്ന് തോന്നിയതെന്ന് ഗവാസ്കര്‍ പറഞ്ഞു.

സബീന പാര്‍ക്കിലോ ഗാബയിലോ പെര്‍ത്തിലോ പേസര്‍മാരുടെ പന്തുകള്‍ തൊടാന്‍ പാട് പെട്ടതിലും ബുദ്ധിമുട്ടാണ് സിൽവസ്റ്റര്‍ ക്ലാര്‍ക്കിനെ ചെന്നൈയിൽ നേരിടുവാന്‍ താന്‍ പാട് പെട്ടതെന്ന് ഓര്‍ത്തെടുത്ത് ഗവാസ്കര്‍ പറഞ്ഞു. സിഡ്നിയിൽ മഴ പെയ്ത ശേഷമുള്ള ഒരു പിച്ചിൽ ജെഫ് തോംസൺ തീപാറും പന്തുകള്‍ എറിഞ്ഞിട്ടുണ്ട് എന്നാൽ ചെന്നൈയിലെ ആ പിച്ച് വളരെ അധികം പ്രയാസമാണ് തനിക്ക് നല്‍കിയതെന്ന് ഗവാസ്കര്‍ വ്യക്തമാക്കി.

Previous articleലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുക്കുക “ലൈവ്‍ലി പിച്ച്” എന്ന് ഹാംഷയര്‍ ഗ്രൗണ്ട്സ്മാന്‍
Next articleഗാരി സോബേഴ്സ് താന്‍ കണ്ട ഏറ്റവും മഹാനായ ഓള്‍റൗണ്ടര്‍