താന്‍ ഇംഗ്ലണ്ടിനെ ഏറെ സമ്മര്‍ദ്ദത്തിലാക്കുന്നു – ജോ റൂട്ട്

Joeroot

തന്റെ ഫോമില്ലായ്മ ഇംഗ്ലണ്ടിന് മേൽ അധിക സമ്മര്‍ദ്ദം ആണെന്ന് പറഞ്ഞ് ജോ റൂട്ട്. ന്യൂസിലാണ്ടിനോടേറ്റ വമ്പന്‍ പരാജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ജോ റൂട്ട്. തനിക്ക് റൺസ് കണ്ടെത്താൻ സാധിക്കാതെ പോകുന്നത് ടീമിന് വലിയ തിരിച്ചടിയായി മാറുന്നുണ്ടെന്ന് റൂട്ട് പറ‍ഞ്ഞു. ന്യൂസിലാണ്ടിനെതിരെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് വെറും 122 റൺസിനാണ് ഓള്‍ഔട്ട് ആയത്.

ജോ റൂട്ട് ആകട്ടെ നാലും 11 റൺസാണ് രണ്ട് ഇന്നിംഗ്സുകളിലുമായി രണ്ടാം ടെസ്റ്റിൽ നേടിയത്. നിലവിൽ ടീമിനായി ഏറ്റവും അധികം റൺസ് നേടിയ താരമെന്ന നിലയിൽ തന്നെ പ്രതീക്ഷയോടെയാണ് ടീം ഉറ്റുനോക്കുന്നതെന്നും തന്നിൽ നിന്നൊരു മികച്ച പ്രകടനം ഉണ്ടാകുന്നില്ലെങ്കിൽ അതിന്റെ തിരിച്ചടി ടീമിനുണ്ടാകുന്നുണ്ടെന്നും റൂട്ട് സമ്മതിച്ചു.

Previous articleഅർജന്റീന തന്നെ ഒരിക്കലും കൂടുതലായി ആശ്രയിച്ചിട്ടില്ലെന്ന് മെസ്സി
Next articleലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുക്കുക “ലൈവ്‍ലി പിച്ച്” എന്ന് ഹാംഷയര്‍ ഗ്രൗണ്ട്സ്മാന്‍