ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്സ് പരാജയം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഇംഗ്ലണ്ട് സ്വന്തമാക്കി. മൂന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 53 റൺസിനും ആണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. ഇന്ന് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 237 റൺസിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 209 റൺസിനും ആൾഔട്ട് ആയിരുന്നു.

രണ്ടാം ഇന്നിംഗ്സ് ജോ റൂട്ടിന്റെ ബൗളിംഗ് ആണ് ദക്ഷിണാഫ്രിക്കയെ തളർത്തിയത്. ജോ റൂട്ട് നാലു വിക്കറ്റുകൾ വീഴ്ത്തി. വൂഡ് മൂന്നു വിക്കറ്റുകളും വീഴ്ത്തി. 71 റൺസ് എടുത്ത മഹാരാജ് മാത്രമാണ് ദക്ഷിണാഫ്രിക്ക നിരയിൽ തിളങ്ങിയത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 499 എന്ന കൂറ്റൻ സ്കോർ ഉയർത്തിയിരുന്നു.

ഇംഗ്ലണ്ടിനായി പുറത്താകാതെ 135 റൺസ് എടുത്ത ഒലി പോപ് ആണ് മാൻ ഓഫ് ദി മാച്ച് ആയത്. ഈ വിജയത്തോടെ ഇംഗ്ലണ്ട് ഈ പരമ്പരയിൽ 2-1ന് മുന്നിൽ എത്തി. ഇനി ഒരു ടെസ്റ്റ് കൂടെ ബാക്കിയുണ്ട്.