ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 555 റണ്‍സ്

Joeroot

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ വലിയ സ്കോര്‍ നേടി ഇംഗ്ലണ്ട്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 555 റണ്‍സാണ് നേടിയിട്ടുള്ളത്. 23 റണ്‍സുമായി ഡൊമിനിക്ക് ബെസ്സും 6 റണ്‍സ് നേടി ജാക്ക് ലീഷുമാണ് ക്രീസിലുള്ളത്. ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 30 റണ്‍സാണ് നേടിയിട്ടുള്ളത്.

Indianadeem

മൂന്നാം സെഷന്റെ തുടക്കത്തില്‍ ഒല്ലി പോപിനെയും ജോ റൂട്ടിനെയും ഇംഗ്ലണ്ടിന് നഷ്ടമായെങ്കിലും വലിയ തടസ്സമില്ലാതെ ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുവാന്‍ ജോസ് ബ‍ട്‍ലറിനും ഡൊമിനിക് ബെസ്സിനും സാാധിക്കുകയായിരുന്നു.

Ishantsharma

പോപ് 34 റണ്‍സ് നേടിയപ്പോള്‍ അശ്വിനാണ് താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. നദീമിനാണ് 218 റണ്‍സ് നേടിയ റൂട്ടിന്റെ വിക്കറ്റ്. തുടര്‍ന്ന് ജോസ് ബട്‍ലര്‍ – ഡൊമിനിക് ബെസ്സ് കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ 48 റണ്‍സാണ് നേടിയത്. ഇഷാന്ത് ശര്‍മ്മ ബട്‍ലറെയും(30) ജോഫ്ര ആര്‍ച്ചറെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

Previous articleനൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമായി ജോ റൂട്ട്
Next articleറാവല്‍പിണ്ടിയില്‍ പാക്കിസ്ഥാന്‍ ബാറ്റിംഗ് തകര്‍ച്ച, ലീഡ് 200 റണ്‍സ്