റാവല്‍പിണ്ടിയില്‍ പാക്കിസ്ഥാന്‍ ബാറ്റിംഗ് തകര്‍ച്ച, ലീഡ് 200 റണ്‍സ്

PakistanSouthAfrica

റാവല്‍പിണ്ടി ടെസ്റ്റില്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്റെ കൈവശം 200 റണ്‍സ് ലീഡ് മാത്രം. രണ്ടാം ഇന്നിംഗ്സില്‍ ടീം ബാറ്റിംഗ് തകര്‍ന്നപ്പോള്‍ 129/6 എന്ന നിലയിലാണ് ആതിഥേയര്‍. 33 റണ്‍സുമായി അസ്ഹര്‍ അലിയും 29 റണ്‍സ് നേടി ഫഹീം അഷ്റഫും പുറത്താകാതെ 28 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ പിടിച്ച് നിന്നത്.

Southafrica

ജോര്‍ജ്ജ് ലിന്‍ഡേ മൂന്നും കേശവ് മഹാരാജ് രണ്ടും വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നേടിയത്.

Previous articleചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 555 റണ്‍സ്
Next articleറയൽ മാഡ്രിഡിന് തിരിച്ചടി, റാമോസ് ആറ് ആഴ്ച്ചയോളം പുറത്ത്