മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം

Ashwin

ഇന്ത്യയ്ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ലഞ്ചിന് തൊട്ടു മുമ്പ് ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം. രവിചന്ദ്രന്‍ അശ്വിന്‍ ആണ് 33 റണ്‍സ് നേടിയ ഇംഗ്ലണ്ട് ഓപ്പണര്‍ റോറി ബേണ്‍സിനെ പുറത്താക്കിയത്. മികച്ച തുടക്കമാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ആദ്യ സെഷനില്‍ ടീമിന് നല്‍കിയത്. 63 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയത്.

England

അധികം വൈകാതെ ഡാനിയേല്‍ ലോറന്‍സിനെ ജസ്പ്രീത് ബുംറ പുറത്താക്കിയതോടെ ഇംഗ്ലണ്ട് ഇംഗ്ലണ്ട് 63/0 എന്ന നിലയില്‍ നിന്ന് 63/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

27 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 67/2 എന്ന നിലയില്‍ ആണ്. 26 റണ്‍സുമായി ഡൊമിനിക് സിബ്ലേയും 4 റണ്‍സ് നേടി ജോ റൂട്ടുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

Previous articleവിന്‍ഡീസിനെതിരെ മേല്‍ക്കൈ നേടി ബംഗ്ലാദേശ്
Next articleകവാനിയുടെ പരിക്ക് സാരമുള്ളതല്ല, നാളെ കളിക്കും