വിന്‍ഡീസിനെതിരെ മേല്‍ക്കൈ നേടി ബംഗ്ലാദേശ്

Winban

ചട്ടോഗ്രാം ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ വിന്‍ഡീസ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 189/5 എന്ന നിലയില്‍. ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശ് 430 റണ്‍സാണ് നേടിയത്. ക്രെയിഗ് ബ്രാത്‍വൈറ്റ് 76 റണ്‍സ് നേടിയപ്പോള്‍ കൈല്‍ മയേഴ്സ് 40 റണ്‍സ് നേടി പുറത്തായി.

ആറാം വിക്കറ്റില്‍ 35 റണ്‍സ് നേടി ജെര്‍മൈന്‍ ബ്ലാക്ക്വുഡും(34*) 12 റണ്‍സുമായി ജോഷ്വ ഡാ സില്‍വയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ബംഗ്ലാദേശിന് വേണ്ടി രണ്ടാം ദിവസം മെഹ്ദി ഹസന്‍, തൈജുല്‍ ഇസ്ലാം, നയീം ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. രണ്ടാം ദിവസം വീണ രണ്ട് വിന്‍ഡീസ് വിക്കറ്റും വീഴ്ത്തിയത് മുസ്തഫിസുര്‍ റഹ്മാന്‍ ആയിരുന്നു.

Previous articleഅക്സറിന്റെ പരിക്ക്, ഷഹ്ബാസ് നദീമിനെയും രാഹുല്‍ ചഹാറിനെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ഇന്ത്യ
Next articleമികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം