കവാനിയുടെ പരിക്ക് സാരമുള്ളതല്ല, നാളെ കളിക്കും

20210205 120329

സൗതാമ്പ്ടണ് എതിരായ മത്സരത്തിൽ ആദ്യ പകുതിക്ക് അവസാനം കളം വിട്ട കവാനിയുടെ പരിക്ക് അത്ര സാരമുള്ളതല്ല. താരം നാളെ എവർട്ടണ് എതിരായ മത്സരത്തിൽ കളിക്കും. കവാനിയുടെ പരിക്ക് ചെറുതായിരുന്നു എന്നും കരുതലായാണ് താരത്തെ പിൻവലിച്ചത് എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. സൗതാമ്പ്ടണ് എതിരായ മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഹെഡറിലൂടെ ഗോൾ നേടാൻ കവാനിക്ക് ആയിരുന്നു.

എവർട്ടണ് എതിരായ മത്സരത്തിലും കവാനി ആദ്യ ഇലവനിൽ ഉണ്ടാകാൻ ആണ് സാധ്യത. മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ സ്ഥാനത്ത് വെല്ലുവിളി ഉയർത്തണം എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാളെയും വിജയിക്കേണ്ടതുണ്ട്.

Previous articleമികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം
Next articleപാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക, അര്‍ദ്ധ ശതകവുമായി ഫഹീം അഷ്റഫ് പൊരുതുന്നു