ലോകകപ്പ് നേടുവാന്‍ മുന്‍ പന്തിയിലുള്ളത് ഇന്ത്യയും ഇംഗ്ലണ്ടും

- Advertisement -

ഇന്ത്യയും ഇംഗ്ലണ്ടുമാണ് ലോകകപ്പിനു ഏറ്റവും സാധ്യതയുള്ള താരങ്ങളെന്ന് വ്യക്തമാക്കി മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലും സമാനമായ അവസ്ഥയായിരുന്നുവെങ്കിലും എന്താണ് സംഭവിച്ചതെന്ന് ഏവരും കണ്ടതാണ്. ഇംഗ്ലണ്ട് സെമിയിലും ഇന്ത്യ ഫൈനലിലും പാക്കിസ്ഥാനോട് പതറുന്ന കാഴ്ചയാണ് കണ്ടത്. അതിനാല്‍ തന്നെ ആര്‍ക്ക് വേണമെങ്കിലും ടൂര്‍ണ്ണമെന്റ് വിജയിക്കാവുന്നതാണെന്നും നാസ്സര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു.

ലോക റാങ്കിംഗില്‍ ഒന്നാം നമ്പര്‍ ടീമും മികച്ച ഫോമില്‍ കുറെ കാലമായി കളിക്കുന്ന ഇംഗ്ലണ്ടിനു താന്‍ ഏറെ സാധ്യത നല്‍കുന്നുണ്ട്. എന്നാല്‍ സുപ്രധാന മത്സരങ്ങളില്‍ പകച്ച് പോയാല്‍ ഇംഗ്ലണ്ടിനു കാലിടറി പോകാവുന്നതെയുള്ളുവെന്ന് ഹുസൈന്‍ പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ അത് തന്നെയാണ് സംഭവിച്ചത്. പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് മരവിച്ച് പോകുന്ന കാഴ്ചയാണ് കണ്ടത്. അതിനെ മറികടക്കാനായാല്‍ കപ്പ് ഇംഗ്ലണ്ടിനു നേടിക്കൊടുക്കുവാന്‍ മോര്‍ഗനു സാധിക്കുമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ പറഞ്ഞു.

Advertisement