സ്റ്റോക്സിനും ജോസ് ബട്‍ലര്‍ക്കും ടി20യില്‍ നിന്ന് വിശ്രമം, സാം ബില്ലിംഗ്സും ദാവീദ് മലനും ടീമില്‍

- Advertisement -

വിന്‍ഡീസിനെതിരെ മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ലോകകപ്പും അയര്‍ലണ്ട് ഓസ്ട്രേലിയ ടെസ്റ്റുകളും വരാനിരിക്കുന്നതിനാല്‍ ചില താരങ്ങള്‍ക്ക് ഈ പരമ്പരയില്‍ വിശ്രമം നല്‍കുവാന്‍ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് 5നു ആരംഭിക്കുന്ന പരമ്പരയിലേക്കുള്ള 14 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ഇതില്‍ ജോസ് ബട്‍ലറിനും ബെന്‍ സ്റ്റോക്സിനും ടീം വിശ്രമം അനുവദിച്ചിട്ടുണ്ട്. അഞ്ചാം ഏകദിനത്തിനു ശേഷം ഇരുവരും നാട്ടിലേക്ക് മടങ്ങും. ജേസണ്‍ റോയിയും തന്റെ ആദ്യ കുട്ടിയുടെ ജനനം അടുത്ത് വരുന്നതിനാല്‍ പരമ്പരയ്ക്ക് ഉണ്ടാകില്ലന്നാണ് അറിയുന്നത്.

അതേ സമയം ഏറെ കാലത്തിനു ശേഷം ദാവീദ് മലനും സാം ബില്ലിംഗ്സും ഇംഗ്ലണ്ട് ടീമിലേക്ക് തിരികെ എത്തുന്നു.

സ്ക്വാ‍ഡ്: ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോണി ബൈര്‍സ്റ്റോ, സാം ബില്ലിംഗ്സ്, ടോം കറന്‍, ജോ ഡെന്‍ലി, അലക്സ് ഹെയില്‍സ്, ക്രിസ് ജോര്‍ദ്ദാന്‍, ദാവീദ് മലന്‍, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ‍ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്

Advertisement