ബെൻ സ്റ്റോക്സിനും പോപ്പിനും സെഞ്ചുറി, ഇംഗ്ലണ്ട് ശക്തമായ നിലയിൽ

Photo: Twitter/@englandcricket
- Advertisement -

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്സിൽ ബെൻ സ്റ്റോക്സിന്റെയും ഒലി പോപ്പിനെയും സെഞ്ചുറിയുടെ പിൻബലത്തിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 9 വിക്കറ്റിന് 499 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് 60 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുകയും ചെയ്തു.

ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് 120 റൺസ് എടുത്തു പുറത്തായപ്പോൾ ഒലി പോപ്പ് 135 റൺസോടെ പുറത്താവാതെ നിന്നു. വാലറ്റത് 44 റൺസ് എടുത്ത സാം കൂരനും 42 റൺസ് എടുത്ത മാർക്ക് വുഡും ഇംഗ്ലണ്ട് സ്കോർ ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി കേശവ് മഹാരാജ് 5 വിക്കറ്റ് വീഴ്ത്തി. തുടർന്ന് രണ്ടാം അവസാനിക്കുന്നതിന് മുൻപ് തന്നെ ദക്ഷിണാഫ്രിക്കക്ക് 18 റൺസ് എടുത്ത മലന്റെയും 10 റൺസ് എടുത്ത സുബൈർ ഹംസയുടെയും വിക്കറ്റുകൾ നഷ്ടമായി. ഡോം ബെസ് ആണ് രണ്ടു വിക്കറ്റുകൾ വീഴ്ത്തിയത്.

Advertisement