പ്രീമിയർ ലീഗ് താരങ്ങളെ വിടാതെ ഇന്റർ, മോസസിനായി ശ്രമം തുടങ്ങി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് മറ്റൊരു സൈനിങ് പൂർത്തിക്കാൻ ഇന്റർ മിലാൻ ശ്രമം തുടങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആഷ്‌ലി യങ്ങിനെ സ്വന്തമാക്കിയ അവർ ഇപ്പൊൾ ചെൽസി താരം വിക്ടർ മോസസിനെ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ടർക്കിഷ് ക്ലബ്ബ് ഫെനിർബഷെയിൽ ലോണിൽ കളിക്കുകയാണ് നൈജീരിയൻ ദേശീയ താരമായിരുന്ന മോസസ്.

2016-2017 സീസണിൽ നിലവിലെ ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കോണ്ടേ ചെൽസി പരിശീലകനായിരിക്കെ മോസസ് ആയിരുന്നു ടീമിലെ ഒന്നാം നമ്പർ റൈറ്റ് വിങ് ബാക്ക്. അന്ന് അവരുടെ കിരീട നേട്ടത്തിൽ നിർണായക പങ്കാണ് അപ്രതീക്ഷിതമായി ടീമിൽ ഇടം നേടിയ മോസസ് വഹിച്ചത്‌. ഈ ബന്ധം തന്നെയാണ് കൊണ്ടേയെ വീണ്ടും താരവുമായി ഒന്നിക്കാൻ പ്രേരിപ്പിക്കുന്നത്. താരത്തെ സ്ഥിരം കരാറിൽ ലഭിക്കാൻ ഇന്റർ 9 മില്യൺ യൂറോ എങ്കിലും ചെൽസിക്ക് നൽകേണ്ടി വരും.

Previous articleറയൽ മാഡ്രിഡിന് ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കാൻ സെവിയ്യ
Next articleബെൻ സ്റ്റോക്സിനും പോപ്പിനും സെഞ്ചുറി, ഇംഗ്ലണ്ട് ശക്തമായ നിലയിൽ