“മോഹൻ ബഗാന്റെ പേരും ലോഗോയും മാറ്റിയാൽ അത് വലിയ നഷ്ടമാകും” – ബൂട്ടിയ

- Advertisement -

മോഹുൻ ബഗാനും എ ടി കെ കൊൽക്കത്തയും തമ്മിലുള്ള ലയനം നല്ലതാണെങ്കിലും ഇനി എടുക്കുന്ന തീരുമാനങ്ങൾ കരുതലോടെയാകണം എന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൂട്ടിയ. ലയനത്തിലൂടെ എ ടി കെ മോഹൻ ബഗാൻ എന്ന പേര് ആക്കിയാൽ അത് മണ്ടത്തരൻ ആകും എന്ന് ബൂട്ടിയ പറഞ്ഞു. മോഹൻ ബഗാന്റെ പേരും ലോഗോയും ജേഴ്സിയും തന്നെയായിരിക്കണം പുതിയ ടീമിന് വേണ്ടത്. ബൂട്ടിയ പറഞ്ഞു.

ഇപ്പോൾ മോഹൻ ബഗാന്റെ ചരിത്രം ആണ് എ ടി കെ സ്വന്തമാക്കിയിരിക്കുന്നത്. അപ്പോൾ ബഗാന്റെ പേര് തന്നെ ഉപയോഗിക്കണം. എന്നാലെ ബഗാൻ ഇത്ര കാലം ഉണ്ടാക്കിയ ആരാധകരെ പുതിയ ടീമിനെ കിട്ടൂ എന്നും ബൂട്ടിയ പറഞ്ഞു. എ ടി കെ കൊൽക്കത്ത വെറും ആറു വർഷമെ ആയുള്ളൂ. അതിനിടയിൽ തന്നെ പേരും ഒരു തവണ മാറ്റി. അവർക്ക് കാര്യമായ ചരിത്രമെ ആരാധകരോ ഇല്ല. അതുകൊണ്ട് തന്നെ ബഗാൻ ആയി തന്നെ പുതിയ ക്ലബ് വരണം. ബൂട്ടിയ പറഞ്ഞു.

Advertisement