ഇംഗ്ലണ്ടിന്റെ കേന്ദ്ര കരാര്‍ ഈ അഞ്ച് താരങ്ങള്‍ക്ക് മാത്രം

2020-21 വര്‍ഷത്തേക്കുള്ള ടെസ്റ്റ്-വൈറ്റ് ബോള്‍ കരാറുകള്‍ പുറത്ത് വിട്ട് ഇംഗ്ലണ്ട് ബോര്‍ഡ്. കേന്ദ്ര കരാര്‍ ലഭിച്ചത് വെറും അഞ്ച് താരങ്ങള്‍ക്കാണ്. ബെന്‍ സ്റ്റോക്സ്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‍ലര്‍, ജോ റൂട്ട്, ക്രിസ് വോക്സ് എന്നിവര്‍ക്ക് മാത്രമാണ് ഈ നേട്ടം ഉള്ളത്. അതെ സമയം ജോണി ബൈര്‍സ്റ്റോയ്ക്ക് കേന്ദ്ര കരാര്‍ നഷ്ടമാകുന്നു. താരത്തിന് ടെസ്റ്റ് കരാര്‍ നല്‍കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

ടെസ്റ്റ് കരാറുകള്‍: ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട് ബ്രോഡ്, റോറി ബേണ്‍സ്, സാക്ക് ക്രോളി, സാം കറന്‍, ഒല്ലി പോപ്,ഡോം സിബ്ലേ

12 താരങ്ങള്‍ക്കാണ് ഇംഗ്ലണ്ട് ഈ കരാര്‍ നല്‍കിയിട്ടുള്ളത്. ഓയിന്‍ മോര്‍ഗന്‍, ജോണി ബൈര്‍സ്റ്റോ, ജോസ് ബട്‍ലര്‍, മോയിന്‍ അലി, ബെന്‍ സ്റ്റോക്സ്, ജോഫ്ര ആര്‍ച്ചര്‍, ടോം കറന്‍, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്, മാര്‍ക്ക് വുഡ് എന്നിവര്‍ക്കാണ് കരാര്‍.