10000 പന്തുകള്‍, ഇതാണ് ഇംഗ്ലണ്ട് ഏകദിന ടീമിന്റെ സവിശേഷത

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലൈന്‍ നോബോള്‍ ഇല്ലാതെ ഏകദിനത്തില്‍ 10000 പന്തുകള്‍. ഇംഗ്ലണ്ട് ഏകദിന ടീമിനു അഭിമാനിയ്ക്കാവുന്ന ഒരു നേട്ടം തന്നെയാണിത്. ടീമിന്റെ ചിട്ടയായ പരിശീലനത്തിന്റെയും ബൗളിംഗ് അച്ചടക്കത്തിന്റെയും ഉദാഹരണമാണ് ഈ 10000 പന്തുകള്‍. ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിനിടെയാണ് ഈ 10000 പന്തുകളെന്ന നേട്ടം ഇംഗ്ലണ്ട് സ്വന്തമാക്കുന്നത്.

ഓവര്‍ സ്റ്റെപ്പിംഗ് മൂലം പല രാജ്യത്തിനും പല മത്സരങ്ങളും ടൂര്‍ണ്ണമെന്റ് വിജയങ്ങളും നഷ്ടമാകുന്ന സമയത്താണ് ഈ അത്യപൂര്‍വ്വ നേട്ടവുമായി ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിര ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിക്കുന്നത്.